സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയില്ല

തിരുവനന്തപുരം: വിവാദമായ സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തത് കൊണ്ടാണ് അപേക്ഷ നല്‍കാതിരുന്നത്. കേസില്‍ വിചാരണ നാളെയും തുടരും. വിഷയം പഠിക്കാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ കൂടുതല്‍ സമയം തേടിയിരുന്നു. ഇതനുസരിച്ച് പ്രോസിക്യൂട്ടര്‍ക്ക് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് കൂടുതല്‍ സമയം അനുവദിച്ചു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഏറെ വിവാദമായിരുന്നു.

മാനുഷിക പരിഗണന നല്‍കിയാണ് കേസ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആഭ്യന്തര വകുപ്പാണ് കേസ് പിന്‍വലിക്കാനുള്ള ശുപാര്‍ശ മുഖ്യമന്ത്രിക്ക് നല്‍കിയത്. കേസ് വിവാദമായ പശ്ചാത്തലത്തില്‍ പുനരാലോചന നടത്തുമെന്നും കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
അതേസമയം, സര്‍ക്കാരില്‍ നിന്ന് കിട്ടാത്ത നീതി തനിക്ക് കോടതിയില്‍ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി.പി നായര്‍ പറഞ്ഞു. സര്‍ക്കാര്‍ നീതി നല്‍കാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തനിക്ക് നീതി നല്‍കിയില്ലെന്നും സി.പി നായര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News