പൊലീസിനെ ശുദ്ധീകരിക്കാന്‍ സെന്‍കുമാര്‍; സേനയില്‍ വീണ്ടും വിജിലന്‍സ് സെല്‍

തിരുവനന്തപുരം: എന്നും ചീത്തപ്പേര് മാത്രം കേള്‍പ്പിക്കുന്ന പൊലീസിനെ ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിജിപി ടി.പി സെന്‍കുമാര്‍. പൊലീസുകാര്‍ക്കിടയിലെ അഴിമതി തടയാന്‍ ലക്ഷ്യമിട്ട് ഡിജിപി പൊലീസില്‍ പുതിയ വിജിലന്‍സ് സെല്ലിന് രൂപം നല്‍കി. ഏഴംഗ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. വിജിലന്‍സ് എഡിജിപി എസ് അനന്തകൃഷ്ണനെ ചീഫ് വിജിലന്‍സ് കമ്മീഷണറാക്കിയാണ് ഡിജിപി ടി.പി സെന്‍കുമാര്‍ നിര്‍ജീവമായിക്കിടന്നിരുന്ന വിജിലന്‍സ് സെല്‍ പുനരുജ്ജീവിപ്പിച്ചത്.
പൊലീസിനകത്ത് തന്നെ പ്രവര്‍ത്തിക്കുന്ന സംഘമാണ് പൊലീസ് ആഭ്യന്തര വിജിലന്‍സ് സമിതി. മികച്ച പ്രതിച്ഛായയുള്ള ഏഴ് ഉദ്യോഗസ്ഥരാണ് സമിതിയിലുള്ളത്. ഐ.ജി സുരേഷ് രാജ് പുരോഹതും സംഘത്തിലുണ്ട്. ഏഴംഗ സമിതിക്ക് സംസ്ഥാനത്തെ ഏത് പൊലീസ് സ്റ്റേഷനിലും പരിശോധന നടത്താന്‍ അധികാരം നല്‍കിയിട്ടുണ്ട്. ഏത് സമയത്തും പരിശോധന നടത്താം. കണ്ടെത്തുന്ന വിവരങ്ങള്‍ വച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞയാഴ്ച വാഹന പരിശോധനയ്ക്ക് ഡിജിപി സെന്‍കുമാര്‍ പുതിയ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. വാഹനം ഓടിക്കുന്നവരെ സര്‍ എന്നോ മാഡം എന്നോ വിളിക്കണമെന്നും ദേഹോപദ്രവം ഏല്‍പിക്കരുതെന്നും അടക്കം നിരവധി മാര്‍ഗനര്‍ദേശങ്ങളാണ് പുറത്തിറക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News