മമ്മൂട്ടി അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി

കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി നടന്‍ മമ്മൂട്ടിയെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനത്ത് ഇന്നസെന്റ് തന്നെ തുടരും. എന്നാല്‍, ഇത്തവണ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരമുണ്ടായില്ല.

മോഹന്‍ലാലും ഗണേഷ്‌കുമാറും വൈസ് പ്രസിഡന്റുമാരാണ്. ട്രഷറര്‍ സ്ഥാനത്തും മാറ്റമില്ല. ദിലീപ് തന്നെ ട്രഷററായി തുടരും. ഇടവേള ബാബുവായിരുന്നു നേരത്തെ സംഘടനയുടെ ജനറല്‍ സെക്രട്ടറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here