ദില്ലി: രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് 64 പൈസയാണ് പെട്രോളിന് കൂട്ടിയത്. അതേസമയം, ഡീസല്‍ വില കുറച്ചു. ലീറ്ററിന് 1 രൂപ 35 പൈസയാണ് ഡീസലിന് കുറച്ചത്. ഒരുമാസത്തിന് ശേഷമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 15ന് പെട്രോള്‍ ലീറ്ററിന് 3 രൂപ 13 പൈസയും ഡീസല്‍ ലീറ്ററിന് 2 രൂപ 71 പൈസയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡീസലിന്റെ വില നിയന്ത്രണാധികാരം സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് കൈമാറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here