എം വിജയകുമാറിന് വിജയാശംസ നേര്‍ന്ന് മമ്മൂട്ടി

തിരുവനന്തപുരം: അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വിജയകുമാര്‍, മമ്മൂട്ടിയെ സന്ദര്‍ശിച്ചു. വിജയകുമാറിന് മമ്മൂട്ടി വിജയാശംസ നേര്‍ന്നു. രാവിലെ സിപിഐഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഏരിയാ സെക്രട്ടറി എ എ റഷീദ് എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടിയെ കാണാന്‍ വിജയകുമാര്‍ എത്തിയത്.

സിനിമാ ചിത്രീകരണത്തിനായി തിരുവനന്തപുരത്തുള്ള മമ്മൂട്ടി, വിജയകുമാറിന് വിജയാശംസ നേര്‍ന്നു. 1987-ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നെന്നു വിജയകുമാര്‍ പറഞ്ഞു. മമ്മൂട്ടിയെ സന്ദര്‍ശിച്ച ശേഷമാണ് ഇന്ന് പ്രചാരണത്തിനായി വിജയകുമാര്‍ അരുവിക്കരയിലേക്കു പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News