ദില്ലി: റബര്‍ സംഭരണത്തിനായി 500 കോടി രൂപ ധനസഹായം അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ എം മാണി. കഴിഞ്ഞ ദിവസംകേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. റബറിന് പുറമെ ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ മാണി അരുണ്‍ ജെയ്റ്റ്‌ലിയെ അറിയിച്ചു. റബറിനുള്ള സബ്‌സിഡിയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും മാണി പറഞ്ഞു.എന്നാല്‍ റബ്ബര്‍ സബ്‌സിഡിയില്‍ നിന്നും കേരളത്തെയും തമിഴ്‌നാടിനെയും ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമെന്നും കേന്ദ്ര നടപടിക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അഖിലേന്ത്യ കിസാന്‍ സഭ നേതാക്കള്‍ അറിയിച്ചു.
ആസിയാന്‍ കരാര്‍ഒപ്പിട്ട ഘട്ടത്തില്‍ റബ്ബര്‍ ഇറക്കുമതി യഥേഷ്ടം നടക്കുമെന്നും അത് റബ്ബര്‍ മേഖലയെ പ്രതിസന്ധിയലാക്കുമെന്നും സിപിഐഎം വ്യക്തമാക്കിയരുന്നു. യുഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ കിലോയാക്ക് 250 രൂപ ലഭിച്ചിരുന്ന റബ്ബറിന് ഇന്ന് 120 രൂപമാത്രമാണ് വില. ഇത് റബ്ബര്‍ തൊഴിലാളികളെയും ടാപ്പിങ് തൊഴിലാളികളെയും പ്രതിസന്ധിയലാക്കിയരിക്കുയാണ്.റബ്ബര്‍ സബ്‌സിഡിയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയത്് കേരളത്തിന്റെ സബദ്ഘടനയെതന്നെ ദോഷകരമായി ബാധിക്കും.
Get real time update about this post categories directly on your device, subscribe now.
Discussion about this post