പുതുക്കിയ പെട്രോള്‍ ഡീസല്‍ വില നിലവില്‍ വന്നു

ദില്ലി: പുതിക്കിയ പെട്രോള്‍ ഡീസല്‍ വില നിലവില്‍ വന്നു. പെട്രോള്‍ ലീറ്ററിന് 64 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. അതേസമയം, ഡീസല്‍ വില ലീറ്ററിന് 1 രൂപ 35 പൈസ് കുറച്ചു. ഒരുമാസത്തിന് ശേഷമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 15ന് പെട്രോള്‍ ലീറ്ററിന് 3 രൂപ 13 പൈസയും ഡീസല്‍ ലീറ്ററിന് 2 രൂപ 71 പൈസയും വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡീസലിന്റെ വില നിയന്ത്രണാധികാരം സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News