കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എക്കെതിരെ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സിജെഎം കോടതിയാണ് ഹര്‍ജി പരിഗണിക്കുക. 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മന്ത്രി കോടതിയെ സമീപിച്ചിരിക്കുന്നത്.

അഴിമതിയാരോപണം ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് , കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തിയാണ് മന്ത്രി കേസ് ഫയല്‍ ചെയ്തത്.

കഴിഞ്ഞ 30-ാം തിയതി മൊഴി നല്‍കാന്‍ മന്ത്രി എത്തിയിരുന്നുവെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News