കരിപ്പൂര്‍ വെടിവെപ്പ്; സീതാറാം ചൗധരിയുടെ തോക്കിന്റെ ദൃശ്യം പീപ്പിള്‍ ടിവിയ്ക്ക്

കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പില്‍ സീതാറാം ചൗധരി ഉപയോഗിച്ചിരുന്ന തോക്കിന്റെയും തിരയുടെയും ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിയ്ക്ക് ലഭിച്ചു. തിരകളില്‍ ഒന്നുമാത്രമാണ് കണ്ടെത്താനായത്. തിരകളുടെ എണ്ണം കേസില്‍ നിര്‍ണ്ണായകമാണ്. എന്നാല്‍ ചൗദരിയുടെത് സേഫ്റ്റി ക്യാപ്പ് ഉള്ള തോക്കാണ്. ഇതിന്റെ സേഫ്റ്റി ക്യാപ്പ് മാറ്റിയാല്‍മാത്രമേ വെടിയുണ്ട പുറത്ത് വരൂ. കോക്കിന്റെ സേഫ്റ്റിക്യാപ്പ് മാറ്റിയതിനെകുറിച്ചുള്ള വിവരങ്ങള്‍ ചൗധരിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷമേ വ്യക്തമാവുകയുള്ളു.

ഈ മാസം 11-ാം തിയിതിയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍മാരും എയര്‍പ്പോര്‍ട്ട് അതോറിറ്റി ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു സിഐഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News