അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്; പിസി ജോർജ്ജ് ഇന്ന് വിശദീകരണം നൽകും

തിരുവനന്തപുരം: എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് എം നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പിസി ജോർജ്ജ് ഇന്ന് സ്പീക്കർക്ക് വിശദീകരണം നൽകും. സ്പീക്കർ ആവശ്യപ്പെട്ടതനുസരിച്ചാണ് പിസി ജോർജ്ജ് വിശദീകരണം നൽകാൻ എത്തുന്നത്.

ഭരണഘടനയുടെ 6-ാം ഷെഡ്യൂൾ പ്രകാരം തന്നെ അയോഗ്യനാക്കാൻ ആകില്ലെന്നും നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേരള കോൺഗ്രസ് മാണി വിഭാഗം സ്പീക്കർക്ക് പരാതി നൽകിയതെന്നുമുള്ള തൻറെ മുൻ നിലപാടാണ് പിസി ജോർജ്ജ് സ്പീക്കർ മുന്നിൽ വിശദീകരിക്കുക. ഇക്കാര്യം ചൂണ്ടിക്കാട്ടി പിസി ജോർജ്ജ് സ്പീക്കർക്ക് നേരത്തെ കത്ത് നൽകിയിരുന്നു.

അതേസമയം, തങ്ങളുടെ ആവശ്യത്തിൻമേൽ സ്പീക്കർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാർട്ടി ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ആവർത്തിച്ച് സ്പീക്കറോട് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടികൾ സ്പീക്കർ വേഗത്തിലാക്കിയിരുക്കുന്നത്. സ്പീക്കറുടെ ഓഫീസിലെത്തിയാകും പിസി ജോർജ്ജ് വിശദീകരണം നൽകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News