ദില്ലി: വൺ റാങ്ക് വൺ പെൻഷൻ പദ്ധതിക്കായി വിമുക്ത ഭടൻമാർ ജന്തർമന്ദറിൽ നടത്തുന്ന സമരം 79 ദിവസം പിന്നിടുന്നു. ദില്ലിയിൽ കനത്ത ചൂടും വരണ്ട കാലാവസ്ഥയും അവഗണിച്ചാണ് വിമുക്ത ഭടൻമാർ സമരം മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു രാത്രി അവരോടൊപ്പം ചെലവഴിച്ച് ഞങ്ങളുടെ ദില്ലി ബ്യൂറോ തയാറാക്കിയ റിപ്പോർട്ടിലൂടെ.
അതിർത്തിയിലെ ശ്വാസം മുട്ടിക്കുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് പോരാട്ട വിജയം നേടിയ ചരിത്രം പറയാനുണ്ട് ഈ സമര പന്തലിലെ ഒരോ സൈനികനും. നാൽപത് ഡിഗ്രിയോളം ചൂടുണ്ട് സമരപന്തൽ സ്ഥിതി ചെയ്യുന്ന ജന്തർമന്ദറിൽ. കഴിഞ്ഞ ദിവസം ഹവിൽദാർ ബാൽസിംഗ് സമരപന്തലിൽ കുഴഞ്ഞുവീണു. എന്നിട്ടും 22 ലക്ഷത്തോളം വിമുക്ത ഭടൻമാർക്കും ആറു ലക്ഷത്തോളം യുദ്ധവിധവകൾക്കും നീതിക്ക് വേണ്ടിയുള്ള സമരത്തിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. ക്യാമറാമാൻ രാജീവ് കണ്ണാടിയുമൊത്ത് സമരവേദിയിൽ എത്തുമ്പോൾ രാത്രി ഏറെ പിന്നിട്ടിരുന്നു. ചൂടിന് ഒരു കുറവും ഇല്ല. സമര പോരാളികൾക്ക് പിന്തുണ നൽകിയവർ പോയതിനാൽ് കസേരകൾ കാലിയായി. തിരക്ക് കൂട്ടിയിരുന്ന മാധ്യമ പടകളും ഒഴിഞ്ഞു. സമരപന്തലിലെ രാത്രി ഈശ്വരപ്രാർഥനയുമായി കഴിച്ചുകൂട്ടുന്ന സൈനികരും കൊതുകുകടിയേറ്റ് നിസഹായാവസ്ഥയിൽ നിരാഹാരം തുടരുന്ന വിമുക്തഭടൻമാരേയും ഞങ്ങൾ ഇവിടെ കണ്ടു.
്അഖനൂർ മേഖലയിൽ അടക്കം 20 വർഷത്തോളം രാജ്യാതിർത്തിയിൽ സേവനം ചെയ്ത മേജർ സിങ്ങിന് ഇന്ന് 80 വയസ്സ് കഴിഞ്ഞു. വാർദ്ധക്യം കവർന്ന് തുടങ്ങിയിട്ടും വഴിയരികിലെ സമരപന്തലിൽ അന്തിയുറങ്ങേണ്ട ഗതികേടിലാണ് ഈ വീര നായകൻ. പാർലമെന്റിന്റെ ഒരു വിളിപ്പാട് അകലെയാണ് ഇവർ ഇങ്ങനെ കഷ്ടപെടുന്നത്. രാജ്യ സ്‌നേഹം അവശേഷിക്കുന്ന പൗരൻമാർക്ക് മുന്നിൽ ഇവരുടെ സമരം ഒരു വേദനയായി തന്നെ നിലനിൽക്കും.
Get real time update about this post categories directly on your device, subscribe now.
Discussion about this post