ദില്ലി: തൊഴിലാളി സംഘടനകൾ സംയുക്തമായി രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. വിലക്കയറ്റം നിയന്ത്രിക്കുക, റെയിൽവേ, ഇൻഷുറൻസ്, പ്രതിരോധ മേഖലകളിൽ നേരിട്ടുള്ള വിദേശ മുതൽമുടക്ക് അനുവദിക്കാതിരിക്കുക, തൊഴിൽ നിയമ ഭേദഗതിക്കുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ 12 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. പാൽ, പത്രം, വിവാഹം, ആശുപത്രി തുടങ്ങിയ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചു.
സിഐടിയു, ഐഎൻടിയുസി, എസ്ടിയു, ഐടിയുസി, എച്ച്എംഎസ് ഉൾപ്പടെ 19 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ബിഎംഎസ് ആദ്യം പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post