മലപ്പുറത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു മദ്രസ വിദ്യാർത്ഥികൾ മരിച്ചു

മലപ്പുറം: മലപ്പുറം ആക്കപറമ്പത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു വിദ്യാർത്ഥികൾ മരിച്ചു. പൂന്താനം ചേരിയിൽ സുലൈമാന്റെ മകൻ മുഹമ്മദ് ഷിബിൻ (12) സുലൈമാന്റെ സഹോദരൻ ഹമീദിന്റെ മകൻ മുഹമ്മദ് ഡാനിഷ് (11) എന്നിവരാണ് മരിച്ചത്. രാവിലെ ആറുമണിയോടെ കുട്ടികൾ മദ്രസയിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം. ഇരുവരും അപകട സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

തിരുവല്ലയിൽ നിന്ന് നിലമ്പൂർ ഭാഗത്തേക്ക് പോവുന്ന കാറാണ് പൂന്താനം ആക്കപ്പറമ്പിൽ കുട്ടികളെ ഇടിച്ചു തെറിപ്പിച്ചത്. റോഡിലേക്കിറങ്ങിയ ഉടനെ കുട്ടികളുടെ മേൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറുകയായിരുന്നു. കാർ ഡ്രൈവർ ഫിലിപ്പ് ഉറങ്ങിപ്പോയതാണ് അപകട കാരണം. ഫിലിപ്പിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പെരിന്തൽമണ്ണ താലൂക്കാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News