നയൻതാരക്കെതിരെ ചിമ്പു പരാതി നൽകി; ‘ഇത് നമ്മ ആളി’ൽ അഭിനയിച്ചതിന് ശമ്പളം തന്നില്ലെന്ന് നയൻസിന്റെയും പരാതി

ചെന്നൈ: നയൻതാരക്കെതിരെ മുൻകാമുകനും നടനുമായ ചിമ്പുവിന്റെ പരാതി. പാണ്ഡിരാജ് ചിമ്പുവിനെയും നയൻതാരയെയും ജോഡികളാക്കി ഒരുക്കുന്ന ഇത് നമ്മ ആള് എന്ന ചിത്രത്തിൽ നിന്നും നടി പിൻമാറിയതിനെ തുടർന്നാണ് പരാതി.

തമിഴ് താര സംഘടനയായ നടികർ സംഘത്തിലും തമിഴ് പ്രൊഡ്യൂസർ കൗൺസിലിലുമാണ് പരാതി നൽകിയതെന്നാണ് തമിഴ് ഗോസിപ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു ഗാനരംഗവും രണ്ട് സീനുകളും മാത്രമേ ഇനി നയൻതാരയെ വച്ച് ചിത്രീകരിക്കാൻ ബാക്കിയുള്ളു. എന്നാൽ അതിന് പോലും നടി സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് ചിമ്പു പരാതി നൽകിയത്.

എന്നാൽ താൻ അനുവദിച്ച ഡേറ്റിന് കൃത്യമായി ചിത്രം പൂർത്തിയാക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചില്ലെന്നും ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടി മാത്രം പുതിയ ഷെഡ്യൂൾ ഉണ്ടാക്കാൻ സാധ്യമല്ലെന്നുമാണ് നയൻതാരയുടെ വിശദീകരണം. ഇപ്പോൾ താൻ മറ്റു ചിത്രങ്ങളുടെ തിരക്കുകളിലാണെന്നും നയൻസ് പറഞ്ഞു.

അതേസമയം, നയൻതാരയും ഒരു പരാതി പ്രൊഡ്യൂസർ കൗൺസിലിനും നടികർ സംഘത്തിലും സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിർമ്മാതാവ് കൃത്യമായ ഡേറ്റിന് തനിക്ക് ശമ്പളം നൽകിയില്ലെന്ന് ആരോപിച്ചാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here