മഹീന്ദ്ര ടിയുവി 300 10ന് എത്തും; ബുക്കിംഗ് ആരംഭിച്ചു

വാഹനലോകം കാത്തിരിക്കുന്ന മഹീന്ദ്രയുടെ ചെറു എസ്‌യുവിയായ ടിയുവി 300 മോഡലിന്റെ ബുക്കിംഗ് ആരംഭിച്ചു. 6.5 ലക്ഷത്തിനും 8.5 ലക്ഷത്തിനുമിടയിലാണ് വില. വാഹനത്തിന്റെ ലോഞ്ചിംഗ് വരുന്ന പത്താം തീയതിയാണ്. മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിലാണ് മോഡൽ വികസിപ്പിച്ചെടുത്തത്.

മഹീന്ദ്ര വികസിപ്പിച്ചെടുത്ത എംഹോക്ക് 80 എന്ന പുതിയ ഡീസൽ എൻജിനായിരിക്കും ടിയുവി 300 മോഡലിൽ ഘടിപ്പിക്കുക. മാന്വൽ, സെമി ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ വാഹനത്തിൽ ഘടിപ്പിക്കും. നാലു മീറ്ററിനു താഴെയാണ് ടിയുവി 300 മോഡലിന്റെ വലിപ്പം. യുദ്ധടാങ്കിന്റെ ഡിസൈൻ ശൈലിയുടെ ചുവടുപിടിച്ചാണ് മഹീന്ദ്ര രൂപകൽപന ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News