അക്രമങ്ങൾ ബോധപൂർവ്വവും ആസൂത്രിതവും; അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെന്ന് ചെന്നിത്തല

കണ്ണൂർ: കണ്ണൂർ ജില്ലയിൽ നടന്ന അക്രമങ്ങൾ ബോധപൂർവ്വവും ആസൂത്രിതവുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജെപിയും ആർഎസ്എസും ബോധപൂർവ്വം പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണ്. അക്രമം നടത്തുവർക്കെതിരെ ശക്തമായ നടപടിയെടുക്കും. ജില്ലയിൽ സമാധാനം ഉറപ്പാക്കാൻ രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കണ്ണൂരിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഉത്തരമേഖല എഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. സമാധാന അന്തരീഷം നിലനിർത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും രാഷ്ട്രീയ പാർടികളും മാധ്യമങ്ങളും അതിന് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here