കാർ ഓടിക്കുന്നതിനിടെ സെക്‌സ്; കാർ മറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ഇന്ത്യക്കാരന് തടവ്

ലണ്ടൻ: ബിഎംഡബ്ല്യു കാർ ഓടിച്ചു കൊണ്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടവേ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ച സംഭവത്തിൽ ഇന്ത്യക്കാരന് തടവ് ശിക്ഷ. മിനേഷ് പ്രഭാത് എന്ന ഇന്ത്യക്കാരനാണ് ലണ്ടനിലെ ലൂയിസ് ക്രൗൺ കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചത്.

വെസ്റ്റ് സസക്‌സിൽ 2012 മാർച്ചിലായിരുന്നു സംഭവം. ബിഎംഡബ്ല്യു കാറിൽ മിനേഷ് കാമുകിയായ ലിസ വാട്‌ലിംഗുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലിസ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടു കുട്ടികളുടെ മാതാവാണ് 28 വയസുകാരിയായ ലിസ.

സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം മിനേഷിനാണെന്നും കാറിന്റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്നും കോടതി വ്യക്തമാക്കി. എന്നാൽ തങ്ങൾ കാറിൽ വച്ച് സെക്‌സിലേർപ്പെട്ടിട്ടില്ലെന്ന് മിനേഷ് കോടതിയിൽ പറഞ്ഞു. ഇയാളുടെ രക്തത്തിൽ നിന്ന് 102 മില്ലിഗ്രാം ആൽക്കഹോളിന്റെ അംശവും വൈദ്യപരിശോധനക്കിടെ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here