കൊളംബോ ടെസ്റ്റില്‍ മോശം പെരുമാറ്റം; ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിന് ഇഷാന്ത് ശര്‍മയ്ക്കും മൂന്നു ശ്രീലങ്കന്‍ താരങ്ങള്‍ക്കും പിഴശിക്ഷ. ദിനേശ് ചാണ്ഡിമല്‍, തിരിമാനെ, ധമിക പ്രസാദ് എന്നിവരാണ് നടപടി നേരിടുന്ന ശ്രീലങ്കന്‍ താരങ്ങള്‍. ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്നലെ ഇന്ത്യന്‍ ബാറ്റിംഗിനിടെയാണ് പ്രശ്‌നമുണ്ടായത്.

ഇന്നലെ 76-ാം ഓവറിലായിരുന്നു സംഭവം. ശ്രീലങ്കന്‍ താരങ്ങളും ഇഷാന്തും വാക്കേറ്റമുണ്ടായതായാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതില്‍ പ്രതികാരമായി അടുത്ത ഓവറില്‍ ധമിക പ്രസാദ് ഇഷാന്തിനു നേരേ മൂന്നു ബൗണ്‍സറുകള്‍ എറിയുകയായിരുന്നു. രണ്ടു ബൗണ്‍സറുകള്‍ക്കു മാത്രമേ അനുമതിയുള്ളൂവെന്നതിനാല്‍ അംപയര്‍ നോ ബോള്‍ വിളിച്ചു. അടുത്ത പന്തില്‍ സിംഗിള്‍ ഓടിയെടുത്ത ഇഷാന്ത് ശര്‍മ ധമികയ്ക്കടുത്തെത്തിയപ്പോള്‍
പന്ത് തലയില്‍ കൊള്ളിക്കാന്‍ പറയുകയായിരുന്നു.

തുടര്‍ന്ന് ധമിക പ്രസാദ് കയര്‍ത്തു. ഇഷാന്തും പ്രതികരിച്ചതോടെ ദിനേശ് ചാണ്ഡിമലും തിരിമാനെയും രംഗത്തെത്തി. അംപയര്‍മാരോടു പരാതി പറഞ്ഞു. തുടര്‍ന്ന് അംപയര്‍ ശ്രീലങ്കന്‍ നായകന്‍ ഏഞ്ചലോ മാത്യൂസിനെ വിളിച്ച് താരങ്ങളെ അടക്കിനിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇന്നിംഗ്‌സ് അവസാനിച്ചു പോകുമ്പോഴും ഇഷാന്തിനോട് പ്രസാദ് കയര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് നടപടിയുണ്ടായത്. രണ്ടാം ടെസ്റ്റിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇഷാന്ത് ശര്‍മയ്ക്കു മാച്ച്ഫീയുടെ 65 ശതമാനം പിഴ വിധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here