ദില്ലി: സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പട്ടേൽ വിഭാഗം സമരസമിതി തലവൻ ഹർദിക് പട്ടേലിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു. വീഡിയോയിൽ ഹർദ്ദിക്കിന്റെ മുഖത്തോട് സാദൃശ്യമുള്ള ഒരാൾക്കൊപ്പം കിടക്കുന്ന പെൺകുട്ടിയെയും മറ്റൊരു സുഹൃത്തിനെയും കാണാം. എബിപി ലൈവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വീഡിയോ മൊബൈൽ ക്യാമറയിൽ പകർത്തിയതാണെന്നാണ് സൂചന. അതു കൊണ്ട് വേറെയും ചിലർ ആ മുറിയിലുണ്ടെന്ന കാര്യം വ്യക്തമാണ്. ഗുജറാത്തിലെ ഏതോ ഹോട്ടലിലെ മുറിയിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചത്. സംവരണം ആവശ്യപ്പെട്ട് പട്ടേൽ സമുദായംഗങ്ങൾ നടത്തുന്ന സമരം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമെടുത്തതിന്റെ പിന്നാലെയാണ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.
പട്ടേൽ സമുദായംഗങ്ങൾ കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടത്തിയ റാലി നയിച്ചത് 22കാരനായ ഹാർദിക് പട്ടേലായിരുന്നു. ആ വൻറാലിയോടെയാണ് ഹാർദിക് പട്ടേലും ദേശീയശ്രദ്ധയാകർഷിക്കുന്നത്. പട്ടേൽ സമുദായത്തിൽപ്പെട്ടവർക്ക് സംവരണം നൽകണമെന്നാണ് ഹാർദിക്കിന്റെ ആവശ്യം. സർക്കാർ ജോലികൾക്കും സ്‌കൂളുകളിലും മറ്റും സംവരണം ആവശ്യപ്പെട്ട് മാസങ്ങളായി പട്ടേൽ സമുദായക്കാർ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post