ദില്ലി: വിവാദമായ ഷീന ബോറ കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷീനയുടെയും മിഖേലിന്റെയും പിതാവ് സിദ്ധാർത്ഥ് ദാസ്. ഇന്ദ്രാണി മുഖർജി പണത്തിന് വേണ്ടി ഷീനയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിദ്ധാർത്ഥ് ദാസ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ദ്രാണിയും താനും നിയമപരമായി വിവാഹം ചെയ്തിട്ടില്ലെന്നും ലിവിംഗ് ടുഗെതർ ബന്ധമായിരുന്നു തങ്ങൾ തമ്മിലെന്നും സിദ്ധാർത്ഥ് ദാസ് പറഞ്ഞു. 1989ൽ തങ്ങൾ പിരിഞ്ഞതാണെന്നും അതിന് ശേഷം ഇതുവരെ അവരെ കണ്ടുമുട്ടിയിട്ടില്ലെന്നും ദാസ് പറഞ്ഞു.
ഷീനയുടെയും മിഖേലിന്റെയും പിതാവ് താനാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താൻ താൻ തയ്യാറാണ്. ഷീനയ്ക്ക് അങ്ങനെ സംഭവിച്ചതിൽ വിഷമമുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസുമായി പൂർണമായും സഹകരിക്കുമെന്നും സിദ്ധാർത്ഥ് പറഞ്ഞു. തന്റെ സാമ്പത്തിക സ്ഥിതിയിൽ തൃപ്തയില്ലാത്തതിനാലാകും ഇന്ദ്രാണി പിരിഞ്ഞു പോയത്. ഇന്ദ്രാണിക്ക് പണം എന്ന ചിന്ത മാത്രമാണുള്ളതെന്നും അതിനാൽ അവർ ഷീനയെ കൊലപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും സിദ്ധാർത്ഥ് പറഞ്ഞു.
1998 മുതൽ കൊൽക്കത്തയിൽ കഴിയുന്ന സിദ്ധാർത്ഥ് ഒരു ചെറിയ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. വാടകഫ്‌ളാറ്റിൽ കഴിയുന്ന അദ്ദേഹത്തോടൊപ്പം ഭാര്യ ബബ്ലി ദാസുമുണ്ട്.
Do you believe Indrani could do this?: Reporter There’s a chance: Sidhartha Das #SheenaMurderPlot https://t.co/LMCzol9F3r
— TIMES NOW (@TimesNow) September 1, 2015
Get real time update about this post categories directly on your device, subscribe now.
Discussion about this post