വെനിസ്വേലയിൽ ജയിലിൽ തീപിടുത്തം; 17 മരണം; 11 പേർക്ക് പരുക്ക്

കാരക്കസ്: വടക്കൻ വെനിസ്വേലയിലെ ജയിലിലുണ്ടായ തീപിടുത്തത്തിൽ 17 പേർ വെന്തുമരിച്ചു. 11 പേർക്കു ഗുരുതരമായി പൊള്ളലേറ്റു. ഷോർട്ട് സർക്യൂട്ടാണു തീപിടുത്തത്തിനു കാരണമായതെന്നാണ് പ്രാഥമികനിഗമനം. എട്ടു സ്ത്രീകളും ഒമ്പത് പുരുഷൻമാരുമാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയിലാണു സംഭവം. ഗുരുതരമായി പരുക്കേറ്റവരെ വലൻസിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ ജയിൽ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News