മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ അഭിനയ രംഗം മാത്രമല്ല നിരവധി മേഘലകളില്‍ തന്റെതായ കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിന്റെ മഹാനടന്‍ മോഹലാലിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത അറിയത്ത അഞ്ചു കാര്യങ്ങള്‍ കാണാം
1. 1977-78 ലെ ഗുസ്തി ചാമ്പ്യന്‍
മോഹന്‍ലാലിന് അഭിനയിക്കുവാന്‍ മാത്രമല്ല, ഇടിക്കുവാനും അറിയാം. 1977-78 കാലഘട്ടത്തില്‍ ഇദ്ദേഹം കേരളത്തിലെ മികച്ച ഗുസ്തി താരമായിരുന്നു. ദില്ലിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ മോഹന്‍ലാലിന് അവസരം ലഭിച്ചിരുന്നു. എന്നല്‍ മഞ്ഞില്‍ വിരഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിന്റെ ഓഡീഷനില്‍ പങ്കെടുക്കുന്നതിനാല്‍ അദ്ദേഹത്തിന് മത്സരത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല.
2. തയ്ക്വാണ്ടയില്‍ ബ്ലാക്ക് ബെല്‍റ്റ്
2012ല്‍ ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സോളില്‍ വച്ചുനടന്ന ലോക തയ്ക്വാണ്ട മത്സരത്തില്‍ മോഹന്‍ലാല്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയിരുന്നു. തയ്ക്വാണ്ടമത്സരത്തില്‍ ബ്ലാക്ക് ബെല്‍റ്റ് നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമാ താരം ഇദ്ദേഹമാണ്. ഇന്ത്യന്‍ സിനിമാ രംഗത്ത് ത്വായ്ക്വാണ്ട മത്സരത്തില്‍ ബ്ലാക്ക്‌ബെല്‍റ്റ് കരസ്ഥമാക്കുന്ന മൂന്നാമത്തെ താരവും ഇദ്ദേഹം തന്നെ.
3. ഐശ്വര്യ റായുടെ ആദ്യ നായകന്‍
ലോക സുന്ദരി ഐശ്വര്യ റായ് നടിയായി എത്തിയത് മോഹന്‍ലാലിനോടൊപ്പമായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് ആദ്യമയി ബിഗ്‌സ്‌ക്രീനില്‍ എത്തുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംജിആറിന്റെ കഥപറയുന്ന ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളെയാണ ഐശ്വര്യ റായ് അവതരിപ്പിച്ചത്.
4. മമ്മൂട്ടിയുമായി 55 സിനിമകളില്‍ അഭിനയിച്ചു
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലും മമ്മൂട്ടിയും 55 സിനിമകളിലാണ് ഒരുമിച്ചഭിനയിച്ചിരിക്കുന്നത്. 1982ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത ‘പടയോട്ടം’ എന്ന ചിത്രത്തിലാണ് ആദ്യമയി മോഹന്‍ലാല്‍ മമ്മൂട്ടി കൂട്ടുകെട്ടുണ്ടാകുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായാണ് മമ്മൂട്ടി എത്തിയത്. ആദ്യകാല ചിത്രങ്ങളില്‍ മോഹന്‍ലാല്‍ വില്ലന്‍ കഥാപാത്രങ്ങളെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. 1984ല്‍ പുറത്തിറങ്ങിയ ‘പാവം പൂര്‍ണ്ണിമ’ മുതല്‍ മമ്മൂട്ടിയും മോഹന്‍ലാലും നായക വേഷത്തില്‍ വെള്ളിത്തിരയിലെത്തി.
5 പതിനഞ്ച് ദിവസം കൂടുമ്പോള്‍ സിനിമാ റിലീസ്
എണ്‍പതുകളിലാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. 1982 മതല്‍ 1988വരെയുള്ള കാലഘട്ടത്തില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒരു സിനിമ എന്ന രീതിയിലായിരുന്നു ലാല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നത്. 1986ല്‍ മോഹന്‍ലാല്‍ അഭിനയിച്ച 35ഓളം സിനിമകളാണ് പുറത്തിറങ്ങിയത്. പത്തുവര്‍ഷം കൊണ്ട് 170ഓളം സിനിമകളാണ് ഈ മഹാനടന്‍ അഭിനയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here