ശ്രീലങ്കയില്‍ ചരിത്രജയം; 22 വര്‍ഷത്തിന് ശേഷം ലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര; ഇഷാന്ത് ശര്‍മ 200 വിക്കറ്റ് തികച്ചു

കൊളംബോ: ശ്രീലങ്കയില്‍ ടീം ഇന്ത്യ ചരിത്രം കുറിച്ചു. മൂന്നാം ടെസ്റ്റില്‍ 117 റണ്‍സിനു ജയിച്ചതോടെ 22 വര്‍ഷത്തിനു ശേഷം ശ്രീലങ്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. ഇഷാന്ത് ശര്‍മ ടെസ്റ്റ് കരിയറില്‍ ഇരുനൂറു വിക്കറ്റും ഇന്നു തികച്ചു.

386 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നു രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 268 ന് ഓള്‍ഔട്ടാവുകയായിരുന്നു. തുടക്കത്തിലേ പതറിയെങ്കിലും കളിയുടെ അവസാന ദിവസമായ ഇന്ന് ശക്തമായ ചെറുത്തുനില്‍പാണ് ശ്രീലങ്ക നടത്തിയത്. നായകന്‍ ആഞ്ചലോ മാത്യൂസ് സെഞ്ചുറി നേടി. കുശാല്‍ പെരേര 70 റണ്‍സ് നേടി ചെറുത്തുനില്‍പിന് ശക്തമായ പിന്തുണ നല്‍കിയിരുന്നു.

നാലു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ഇന്ത്യന്‍ വിജയമൊരുക്കിയത്. ഇശാന്ത് ശര്‍മ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. അമിത് മിശ്രയ്ക്ക് ഒരു വിക്കറ്റുണ്ട്. വിരാട് കോലി ടെസ്റ്റ് ടീം നായകനായി നേടുന്ന ആദ്യ വിജയമാണിത്.നാലു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ വിദേശത്ത് ടെസ്റ്റ് പരമ്പര നേടുന്നത്.

ചിത്രങ്ങള്‍ക്കു കടപ്പാട്: http://www.espncricinfo.com

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here