വിഎസിനെ വെള്ളാപ്പള്ളി ചരിത്രം പഠിപ്പിക്കേണ്ട; പിണറായി വിജയന്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യൂതാനന്ദനെ വിമര്‍ശിച്ച എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ മറുപടി.

വിഎസിനെ ചരിത്രം പഠിപ്പിക്കാന്‍ ചില സമുദായ നേതാവായ വെള്ളാപ്പള്ളി നടേശന്‍ വളര്‍ന്നിട്ടില്ലി. ചരിത്രം പഠിക്കേണ്ടത് ആരെന്ന്് വെള്ളാപ്പിള്ളി സ്വയം പരിശോധിക്കണം. ശ്രീനാരായണ ധര്‍മ്മം പാലിക്കേണ്ടവര്‍ അത് ചെയ്യാതിരുന്നാല്‍ സ്വാഭാവികമായും വിമര്‍ശനം ഉയരുമെന്നും പിറണാറായി പറഞ്ഞു. പാര്‍ട്ടിയെയോ വിഎസിനെയോ തന്നെയെയോ വിമര്‍ശിച്ചത് കൊണ്ട് ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ന്യായീകരണമാകില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പ്രസ്‌ക്ലബില്‍ കെകെ ശൈലജയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എകെജി സെന്ററിലെ സഖാക്കന്മാര്‍ എഴുതി നല്‍കുന്ന കുറിപ്പ് വായിക്കുന്ന വിഎസ് തന്നെ വിമര്‍ശിക്കുന്നതിന് മുമ്പ് ചരിത്രം പഠിക്കണമെന്നുള്ള വെള്ളാപ്പള്ളിയുടെ അഭിപ്രായത്തോടായിരുന്നു പിണറായിയുടെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News