മിസിസ് ഇന്ത്യ വേൾഡ് 2015 കിരീടം ഐറിസ് മജുവിന്

കൊച്ചി: മിസിസ് ഇന്ത്യ വേൾഡ് 2015 മത്സരത്തിൽ മലയാളി ഐറിസ് മജുവിന് കിരീടം. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഐറിസ് മജുവിനെ ഏഷ്യ ഇന്റർനാഷണൽ പേജന്റ്‌സ് ദേശീയ ഡയറക്ടർ ദീപാലി ഫഡ്‌നിസ് കിരീടമണിയിച്ചു.

2015 മെയ് 17ന് പുനെയിൽ ഏഴു റൗണ്ടുകളിലായി നടന്ന മത്സരത്തിൽ മിസിസ് പ്ലാനറ്റ് റണ്ണറപ് സ്ഥാനം നെടിയ ഐറിസ് മജുവിന് കമ്മ്യൂണിറ്റി അംബാസഡർ പദവിയും ലഭിച്ചിരുന്നു. ഈ വർഷം അവസാനം ചൈനയിൽ വച്ച് നടക്കുന്ന മിസിസ് വേൾഡ് മത്സരത്തിൽ ഐറിസ് മജുവായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി മത്സരരംഗത്തുണ്ടാവുക. ടോപ് അഞ്ചു മിസിസ് ഫിനെസ് വിജയി കൂടിയാണ് ഐറിസ് മജു.

നവംബറിൽ ചൈനയിൽ നടക്കുന്ന മിസിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനും ഐറിസ് യോഗ്യത നേടി. ദേശീയതലത്തിൽ നടത്തിയ ഓഡിഷനുകളിൽ ചുരുക്കപ്പട്ടികയിൽ സ്ഥാനം പിടിച്ച വിവാഹിതരായ 300 വനിതകളിൽ നിന്നാണ് സെമിഫൈനലിലേക്കുള്ള 50 പേരെ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel