സ്വകാര്യ സർവകലാശാല അനുമതി; റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു; വ്യക്തിപരമായി യോജിപ്പില്ലെന്ന് റബ്ബ്

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർക്കാരിന് സമർപ്പിച്ചു. വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വസതിയിൽ വച്ചാണ് റിപ്പോർട്ട് കൈമാറിയത്.

സ്വകാര്യ സർവകലാശാല സംബന്ധിച്ച് എല്ലാ തലത്തിലും ചർച്ചകൾ നടത്തുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. രാജ്യത്ത് കേരളം ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും സ്വകാര്യ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സർവകലാശാലകൾ വരുന്നതു വഴി കേരളത്തിലെ വിദ്യാഭ്യാസ സാധ്യതകൾ വർധിപ്പിക്കാനാവുമെന്നും പൊതുവിദ്യാഭ്യാസ മേഖലയെ തളർത്തി കൊണ്ടുള്ള പരിഷ്‌കാരങ്ങൾ യുഡിഎഫ് ലക്ഷ്യമിടുന്നില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

സ്വകാര്യ സർവകലാശാല വിഷയത്തിൽ സംസ്ഥാനത്തിന്റെ താത്പര്യത്തിനാണ് സർക്കാർ മുൻതൂക്കം നൽകുന്നതെന്ന് അബ്ദുറബ്ബ് പറഞ്ഞു. വിഷയം യുഡിഎഫിൽ ചർച്ച ചെയ്യണമെന്ന് അബ്ദുറബ്ബും ആവശ്യപ്പെട്ടു. സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്ന് റബ്ബും വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് റിപ്പോർട്ട് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here