പോസ്റ്റ് കണ്ട് ആദ്യം ഞെട്ടി; മറ്റുള്ളവരെ ദ്രോഹിച്ചിട്ട് എന്ത് ഗുണം; വിവാഹമോചന വാർത്തകളെ കുറിച്ച് സംവൃത

ചലച്ചിത്രതാരങ്ങളുടെ വിവാഹവും വിവാഹമോചനവും അവർ പോലുമറിയാതെ ഇന്ന് സോഷ്യൽമീഡിയ നടത്തി കൊടുക്കാറുണ്ട്. അത്തരമൊരു പ്രചരണത്തിന് നടി സംവൃത സുനിലും ഒരിക്കൽ ഇരയായിട്ടുണ്ട്.

സോഷ്യൽമീഡിയയിൽ വാർത്തകൾ പ്രചരിച്ചപ്പോൾ അടുത്ത ബന്ധുക്കൾക്ക് പോലും അക്കാര്യത്തിൽ സംശയമുണ്ടായി എന്ന് സംവൃത പറയുന്നു. ഭർത്താവിന്റെയും തന്റെയും വീട്ടുകാർ ഫോൺ കോളുകൾ എടുത്ത് മടുത്തെന്നും അവസാനം മടുത്തിട്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ടി വന്നതെന്നും സംവൃത ഒരു വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ആഴ്ചകൾക്ക് മുമ്പാണ് അമേരിക്കയിൽ ഭർത്താവിനൊപ്പം സെറ്റിലായ സംവൃത വിവാഹ മോചിതയാകുന്നു എന്ന് വാർത്തകൾ വന്നത്. മലയാള സിനിമയിലെ മറ്റൊരു നാടി കൂടി വിവാഹമോചനത്തിലേക്ക് കടക്കുന്നു എന്ന പറഞ്ഞാണ് വാർത്ത വന്നത്. ആ പോസ്റ്റ് കണ്ട് ആദ്യം ഞെട്ടിയെന്നും പിന്നീട് ചിരിച്ചെന്നും സംവൃത പറയുന്നു. മറ്റുള്ളവരുടെ കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ ഇല്ലെങ്കിൽ ഉണ്ടാക്കണോ എന്നെല്ലാം ചിന്തിച്ചാണ് ചിലർ നടക്കുന്നത്. മറ്റുള്ളവരെ ദ്രോഹിച്ചിട്ട് അവർക്കെന്തു ഗുണമാണ് കിട്ടുന്നതെന്നും സംവൃത ചോദിക്കുന്നു.

2012 നവംബർ ഒന്നിന് കാലിഫോർണിയയിൽ വാൾട്ട് ഡിസ്‌നി കമ്പിനിയിൽ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖിൽ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News