ആദ്യ ഹജ്ജ് സംഘം ഇന്ന് പുറപ്പെടും; ആദ്യ വിമാനത്തിൽ 340 ഹാജിമാർ

കൊച്ചി: ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘം ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പുറപ്പെടും. ഉച്ചക്ക് 1.45ന് ആദ്യവിമാനം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ക്യാമ്പ് ഹൗസ് ഉദ്ഘാടനം ചെയ്തു.

ആദ്യ വിമാനത്തിൽ 340 ഹാജിമാരാണുള്ളത്. ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ രണ്ട്് വിമാനങ്ങൾ വീതവും മറ്റു ദിവസങ്ങളിൽ ഓരോ വിമാനവും പുറപ്പെടും. എമിഗ്രേഷൻ പരിശോധനക്ക് നാലു പ്രത്യേക കൗണ്ടറുകൾ തുറന്നിട്ടുണ്ട്. കേരളാ ഹജ്ജ് കമ്മറ്റി മുഖേനെ 6032 പേരും ലക്ഷദ്വീപിൽ നിന്ന് 280 പേരും മാഹിയിൽ നിന്ന് 48 പേരുമാണ് നെടുമ്പാശ്ശേരി വഴി ഹജ്ജിന് പുറപ്പെടുന്നത്. കോഴിക്കോട്ടു നിന്നാണ് കൂടുതൽ പേരുള്ളത് 144. മലപ്പുറത്തു നിന്ന് 80 പേരും എറണാകുളത്തു നിന്ന് 36 പേരും കണ്ണൂരിൽ നിന്ന് 33 പേരും ആദ്യ സംഘത്തിലുണ്ട്. മാഹിയിൽ നിന്നുള്ള ഒമ്പതുപേരും ഇന്ന് യാത്ര പുറപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News