നടിയായതിനാൽ വിവാഹങ്ങൾ മുടങ്ങുന്നു; പ്രണയവിവാഹത്തോട് താൽപര്യമില്ല; വിവാഹസ്വപ്‌നങ്ങൾ തുറന്നു പറഞ്ഞ് ലക്ഷ്മി ശർമ്മ

സിനിമാ നടിയായതിനാൽ തനിക്ക് വരുന്ന വിവാഹങ്ങൾ മുടങ്ങി പോകുകയാണെന്ന് നടി ലക്ഷ്മി ശർമ്മ. കുടുബാഗംങ്ങളും ബന്ധക്കളും തീരുമാനിച്ച് ഉറപ്പിച്ച വിവാഹം വരെ മുടങ്ങി പോയെന്നും അഭിനയം വിവാഹത്തിന് തടസമായി നിൽക്കുന്നത് പോലെ തോന്നുന്നുണ്ടെന്നും ഒരു അഭിമുഖത്തിൽ ലക്ഷ്മി ശർമ്മ പറഞ്ഞു.

2009ലാണ് സംഭവം. നിശ്ചയത്തിന്റെ കുറച്ച് ദിവസം മുൻപാണ് വിവാഹത്തിൽ നിന്ന് വരൻ പിൻമാറിയത്. അതിനുശേഷം തനിക്ക് നല്ലൊരു ആലോചന വന്നിട്ട് പോലുമില്ലെന്ന് താരം പറയുന്നു. ആന്ധ്രാപ്രദേശ് വിജയവാഡയിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ നിന്നാണ് ലക്ഷ്മി അഭിനയരംഗത്തേക്ക് എത്തിയത്.

ഏതൊരു പെണ്ണിനെ പോലെയും നല്ലൊരു കുടുംബജീവിതം താനും ആഗ്രഹിക്കുന്നു. എന്നാൽ പ്രായം കടന്നുപോകുകയാണെന്നും താരം പറയുന്നു. അതേസമയം, പ്രണയ വിവാഹത്തോട് താത്പര്യവുമില്ലെന്നും അതിനുള്ള ധൈര്യം തനിക്കില്ലെന്നും താരം പറയുന്നു.

2000ൽ തെലുങ്ക് ചിത്രത്തിലൂടെയാണ് ലക്ഷ്മിയുടെ സിനിമാ പ്രവേശനം. മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെയാണ് ലക്ഷ്മി മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്. ദ്രോണ, പാസഞ്ചർ, കേരള പോലീസ്, എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, നഗരം, ആയുർരേഖ, ചിത്രശലഭങ്ങളുടെ വീട്, പരിഭവം, കരയിലേക്ക് ഒരു കടൽ ദൂരം, മകരമഞ്ഞ് തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴ്, കന്നഡ ചിത്രങ്ങളിലും ലക്ഷ്മി നിരവധി വേഷങ്ങൾ കൈക്കാര്യം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News