ലൈറ്റ് മെട്രോ വേണമെന്നുതന്നെ സര്‍ക്കാര്‍ നിലപാട്; ഇ ശ്രീധരനുമായി നാളെ ചര്‍ച്ച; സ്മാര്‍ട്‌സിറ്റി സംരംഭക പങ്കാളികള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്

തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതിയില്‍ സര്‍ക്കാരിന് അവ്യക്തതയില്ലെന്നും കൊച്ചി മെട്രോ മാതൃകയില്‍തന്നെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ചു ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനുമായി നാളെ ചര്‍ച്ച നടത്തുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്തെത്തുന്ന സംരംഭക പങ്കാളികള്‍ക്കും സ്റ്റാമ്പ് ഡ്യൂട്ടി ഇളവു നല്‍കാനും തീരുമാനമായി.

പദ്ധതിക്കെതിരായ ഇ ശ്രീധരന്റെ കത്ത് തെറ്റിദ്ധാരണയുടെ ഭാഗമാണ്. ഇതു പരിഹരിക്കാന്‍ ശ്രമിക്കും. കേരളം അയച്ച കത്തില്‍ എന്തെങ്കിലും അവ്യക്തതയുണ്ടായിട്ടുണ്ടെങ്കില്‍ അതു മാറ്റം. സര്‍ക്കാരിന് യാതൊരു അവ്യക്തതയുമില്ല. കൊച്ചി കാന്‍സര്‍ സെന്ററിന് ഭരണാനുമതി നല്‍കി.

സ്മാര്‍ട്‌സിറ്റിയില്‍ നിലവില്‍ ഡെവലപ്പര്‍ എന്നു പറയുന്ന മുഖ്യ സംരംഭകരായ സ്മാര്‍ട്‌സിറ്റി കമ്പനിക്കു മാത്രമാണ് രജിസ്‌ട്രേഷന്‍ ഡ്യൂട്ടിയില്‍ ഇളവു നല്‍കിയിരുന്നത്. ഇതു മൂലം പദ്ധതിക്ക് അനുബന്ധമായി വരുന്ന മറ്റു പങ്കാളികള്‍ക്ക് രജിസ്‌ട്രേഷന്‍ ഇളവു ലഭിക്കാത്ത സാഹചര്യം പരിഹരിക്കാനാണ് ഭേദഗതി. അതേസമയം, ഇതു റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള മാഫിയകളെ സഹായിക്കാനാണെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News