വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്കു മാപ്പു നല്‍കാന്‍ പള്ളി വികാരിമാര്‍ക്കും കഴിയുമെന്നു മാര്‍പാപ്പ. പരമ്പരാഗതവും കര്‍ശനവുമായി വിശ്വാസങ്ങളില്‍ ഉറച്ചുനിന്നിരുന്ന കത്തോലിക്കാ സഭയില്‍ പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം. നേരത്തേ സ്വവര്‍ഗബന്ധത്തെ കാലത്തിന്റെ ഭാഗമായി കണക്കാക്കണമെന്നും എതിര്‍ക്കേണ്ടതില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് ചര്‍ച്ചയായിരുന്നു.
ഗര്‍ഭഛിദ്രം വിശ്വാസത്തിനെതിരാണെന്നായിരുന്നു കത്തോലിക്കാ സഭയുടെ പ്രമാണം. അതിനാല്‍തന്നെ ഗര്‍ഭഛിദ്രം നടത്തുന്നതും സഹായിക്കുന്നതും കൊടുംപാപമായാണ് കരുതിപ്പോന്നിരുന്നത്. ഇത്തരക്കാരെ സഭയില്‍നിന്നു പുറത്താക്കും. പിന്നീട് ബിഷപ്പ് മാപ്പു നല്‍കിയാല്‍ മാത്രമേ സഭയില്‍ തിരിച്ചെത്താനാകൂ. ഈ നിയമത്തിലാണ് മാര്‍പാപ്പ ഭേദഗതി വരുത്തിയിരിക്കുന്നത്.
പള്ളി വികാരിക്കു മുമ്പില്‍ കുമ്പസരിച്ചാല്‍ ഇനി സഭയില്‍ തിരിച്ചുവരാനാണ് ഇതോടെ ഗര്‍ഭഛിദ്രം നടത്തിയ വിശ്വാസികള്‍ക്ക് അവസരമൊരുങ്ങുന്നത്. വിശുദ്ധവര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം ഡിസംബര്‍ എട്ട് മുതല്‍ അടുത്ത വര്‍ഷം നവംബര്‍ 20നും ഇടയിലുള്ള സമയത്ത് മാത്രമാണ് ഈ സൗകര്യം. ഗര്‍ഭഛിദ്രം പാപമായി തന്നെ തുടര്‍ന്നും കണക്കാക്കുമെന്ന് മാര്‍പാപ്പ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here