വിവാഹമോചനശേഷം കളരിയും യോഗയുമായി ലിസി ഹാപ്പിയാണ്; ചിത്രങ്ങൾ കാണാം

പ്രശസ്ത നടി ലിസി കളരിയും യോഗയും അഭ്യസിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു. യോഗ, കളരി, നടത്തം.. എന്ത് തന്നെയായലും പ്രാക്ടീസ് ചെയ്യൂ, ആരോഗ്യം നല്ല പോലെ കാത്തു സൂക്ഷിക്കൂ എന്ന ക്യാപ്ഷനൊപ്പമാണ് ലിസി ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് വൻസ്വീകാര്യതയാണ് ലഭിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് 20,000 ലൈക്കും നിരവധി ഷെയറും കമന്റ്‌സുമാണ് ലഭിച്ചത്.

Good morning dear all !!! Yoga, Kalari, walking or whatever u do , Keep practising!!!!! Be good to your health …????

Posted by Lissy on Tuesday, 1 September 2015

സംവിധായകൻ പ്രിയദർശനിൽ നിന്നും വിവാഹ മോചനം നേടിയ ലിസി, സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here