ഇനി നായകന്റെ അമ്മയാവില്ലെന്ന് ലെന; അമ്മ വേഷങ്ങള്‍ സ്വീകരിച്ചത് ഒരു ചെയ്ഞ്ചിനു വേണ്ടിയെന്നും സിനിമയില്‍ മധുരപ്പതിനേഴിലെത്തിയ നടി

നി നായകന്റെ അമ്മയായി അഭിനയിക്കുന്ന പ്രശ്‌നമില്ലെന്ന് നടി ലെന. മൊയ്തീന്‍-കാഞ്ചനമാല അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലെ അഭിനയത്തിന് ശേഷമാണ് നടിയുടെ അഭിപ്രായം. തനിക്ക് മാനസികമായി ഏറെ സംതൃപ്തി പകര്‍ന്ന വേഷമാണ് ചിത്രത്തിലെ പാത്തുമ്മയെന്നും ലെന പറഞ്ഞു.

സിനിമയിലെത്തി പതിനേഴു വര്‍ഷം പിന്നിടുകയാണ് ലെനയിപ്പോള്‍. ഇക്കാലത്രയും ചെയ്ത റോളുകളില്‍നിന്നു വ്യത്യസ്തമായിരുന്നു പാത്തുമ്മ. ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന വേഷമാണിത്. ചമയങ്ങളും സംസാരശൈലി പോലും തികച്ചും വ്യത്യസ്തമാകുന്നുണ്ട്. ചിത്രത്തില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും ലെന പറഞ്ഞു.

രണ്ടു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് ലെന നായകന്റെ അമ്മവേഷത്തിലെത്തുന്നത്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ സല്‍മാന്റെ അമ്മയായും ലെന വേഷമിട്ടിരുന്നു. ഈ വേഷവും തനിക്കു സന്തോഷം പകര്‍ന്നതാണെന്നു പറയുന്ന ലെന ടൈപ്പ് ചെയ്യപ്പെടാതിരിക്കാനാണ് ഇനി നായകന്റെ അമ്മയാകില്ലെന്നു പറയുന്നതെന്നും വ്യക്തമാക്കി. ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുയാണ് ലെനയിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here