ഫേസ്ബുക്കിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് മറുപടി നൽകിയ സുബി സുരേഷിന് അഭിനന്ദനവുമായി നടി രമ്യ നമ്പീശൻ. കഴിഞ്ഞ ദിവസം സുബി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് പ്രസാദ് എന്ന വ്യക്തി അശ്ലീലചുവയുള്ള കമന്റ് ഇട്ടത്. ഉടൻ തന്നെ അതേ നാണയത്തിൽ സുബി മറുപടി നൽകുകയും ചെയ്തു. അതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഫേസ്ബുക്കിൽ വൻതോതിൽ പ്രചരിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ സുബി കമന്റ് പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ സ്‌ക്രീൻ ഷോട്ട് അടക്കമാണ് രമ്യ നമ്പീശൻ തന്റെ പിന്തുണ അറിയിച്ചത്.
Well said Subi suresh?
Posted by Remya Nambeesan on Tuesday, 1 September 2015

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here