ഇനി മുതല്‍ ഐസ്‌ക്രീം ആസ്വദിച്ച് കഴിക്കാം; ഐസ്‌ക്രീം അലിയാതിരിക്കുവാനുള്ള പുതിയ മാര്‍ഗം കണ്ടെത്തി

സ്‌കോട്ട്‌ലാന്റ്: ഐസ്‌ക്രീം ഇഷ്ടപ്പെടുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഐസ്‌ക്രീം പെട്ടന്ന് അലിയുന്നത് തടയുവാന്‍ ശാസ്ത്രജ്ഞര്‍ പുതിയ മാര്‍ഗം കണ്ടെത്തി. സ്‌കോട്ട്‌ലാന്റിലെ എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍.

ഐസ്‌ക്രീം സാധാരണ അന്തരീക്ഷത്തില്‍ അലിഞ്ഞു പോകാതിരിക്കുന്നതിന് സഹായിക്കുന്ന പ്രോട്ടീനാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ബിഎസ്എല്‍എ എന്നാണ് പ്രോട്ടീന് നല്‍കിയിരിക്കുന്ന പേര്. ജപ്പാനീസ് പ്രഭാത വിഭവമായ നാട്ടോയില്‍ ബിഎസ്എല്‍എ എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ബിഎസ്എല്‍എ പ്രോട്ടീന് ചേര്‍ത്താല്‍ ഐസ്‌ക്രീം അലിയാതിരിക്കുകമാത്രമല്ല കട്ടിയാകാതെ സൂക്ഷിക്കുവാനും കഴിയും. വായു, വെള്ളം, കൊഴുപ്പ് എന്നിവയെ കൂട്ടിയോജിപ്പിക്കുവാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതുകൊണ്ട് കൊഴുപ്പ് കുറച്ച് കലോറി കുറഞ്ഞ ഐസ്‌ക്രീം ഉണ്ടാക്കാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News