ടെസ്റ്റ് ഡ്രൈവിനായി എടുത്ത ഹാര്‍ലി ഡേവിസണുമായി യുവാവ് മുങ്ങി

ബന്‍ജാര: ഹൈദാരബാദിലെ ബന്‍ജാര ഹില്‍സില്‍ 5.7 ലക്ഷം വിലവരുന്ന ഹാര്‍ലി ഡേവിസണ്‍ ബൈക്ക് യുവാവ് മോഷ്ടിച്ചു. ടെസ്റ്റ് ഡ്രൈവിനാണെന്ന വ്യാജേനയാണ് യുവാവ് ബൈക്ക് കൈക്കലാക്കിയത്. താഹില്‍ അലി എന്ന യുവാവാണ് മോഷണത്തിന് പിന്നിലെന്നാണ് ഷോറൂം ജീവനക്കാര്‍ പറയുന്നത്.

ഹാര്‍ലി ഡേവിസണ്‍ സ്ട്രീറ്റ് 750 മോഡല്‍ ബൈക്ക് ഇയാള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നു. രേഖകള്‍ നല്‍കിയ ശേഷമാണ് ഇയാള്‍ ബൈക്ക് ഓടിക്കുന്നതിനായി ഷോറൂമില്‍ നിന്നും ബൈക്ക് പുറത്തെടുത്തത്. ബൈക്ക് കൈക്കലാക്കിയതോടെ ഇയാള്‍ നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു.

മോഷ്ടാവിന്റെ ദൃശ്യം ഷോറൂമിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഷോറൂമില്‍ ആദ്യം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് താഹിര്‍ അലിയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നത്. ഇയാള്‍ക്കെതിരെ ബന്‍ജാര പൊലീസ് വഞ്ചന, മോഷണം എന്നീ കുറ്റം ചുമത്തി കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here