സര്‍ഫിങ് കടലില്‍ മാത്രമല്ല; റോഡിലും നടത്താം

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ കനത്തമഴ രസകരമായ രീതിയിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ആഘോഷിച്ചത്. റോഡിലെ വെള്ളത്തില്‍ സര്‍ഫിങ് നടത്തി ആഘോഷിക്കുകയായിരുന്നു ബെന്‍ഗ്രിഫും സംഘവും.

കടലില്‍ സര്‍ഫിങ് നടത്തുന്നതിനേക്കാള്‍ ദുഷ്‌ക്കരമാണ് റോഡില്‍ സര്‍ഫിങ് നടത്തുന്നതെന്ന് ഗ്രിഫ് പറഞ്ഞു. സര്‍ഫിങ് നടത്തുന്നതിനിടയില്‍ ഗ്രിഫ് നിരവധി തവണ വീഴുന്നരംഗങ്ങള്‍ വീഡിയോയില്‍ കാണാവുന്നതാണ്.
ഗോപ്രോ എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീടുകള്‍ മാത്രമള്ള പ്രദേശങ്ങളിലാണ് ഇവര്‍ സര്‍ഫിങ് നടത്തുന്നത്. കാറില്‍ സര്‍ഫിങ് റോപ്പ് കെട്ടി സര്‍ഫിങ് ബോഡില്‍ കയറിയാണ് ഇവര്‍ സര്‍ഫിങ് നടത്തിയത്.

സെല്‍ഫിയെടുത്തും ആടിപ്പാടിയും ഗ്രിഫും സംഘവും നടത്തിയ രസകരമായ സര്‍ഫിങ് വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News