ബിക്കിനിക്കു പറ്റിയ ശരീരമുണ്ടെന്ന് കരുതിയില്ലെന്ന് ആലിയാഭട്ട്; പ്രശംസകള്‍ സന്തോഷിപ്പിച്ചു; ഷാരൂഖിനൊപ്പം അഭിനയിക്കുന്നതില്‍ സന്തോഷം

ബോളിവുഡിന്റെ ലോകത്തു കാലെടുത്തുവച്ചിട്ടു വെറും മൂന്നുവര്‍ഷം. ഇപ്പോള്‍ ബോളിവുഡിലെ നടിമാരെക്കുറിച്ചുള്ള ചര്‍ച്ചകളിലൊക്കെ കയറി വരുന്ന പേരായി ആലിയ ഭട്ട് മാറിയിരിക്കുന്നു. കൈനിറയെ അവസരങ്ങളും. ഷാരൂഖ് ഖാനുമൊപ്പം അഭിനയിക്കുന്നതിന്റെ അത്യഹ്ലാദത്തിലാണ് ആലിയയിപ്പോള്‍. തനിക്കു ബിക്കിനി ധരിക്കാന്‍ പറ്റിയ ശരീരമുണ്ടെന്നു തോന്നുന്നില്ലെന്നും എന്നാല്‍ പ്രശംസകള്‍ തന്നെ സന്തോഷിപ്പിച്ചെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ആലിയ പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി യാത്രകളിലായിരുന്നു. സന്തോഷകരമായിരുന്നു. നിറയെ വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിച്ചു. വ്യായാമത്തിന്റെ തിരക്കുമായിരുന്നു. നിരവധി വായിച്ചു. എന്തായാലും ഷാരൂഖ് ഖാനൊപ്പം സിനിമ ചെയ്യുന്ന സന്തോഷമാണ് ഇപ്പോള്‍. എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്. തീര്‍ച്ചയായും ഞാനൊരു ഷാരൂഖ് ഫാനാണ്. കുട്ടിയായിരിക്കുമ്പോള്‍ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേയും കുച് കുച് ഹോത്താ ഹേയും നിരവധി തവണ കണ്ടിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും ഇവയിലൊരു സിനിമ ടിവിയില്‍ വരുമായിരുന്നു. എന്റെ അച്ഛന്‍, മഹേഷ് ഭട്ട് ഷാരൂഖിനൊപ്പം പ്രവര്‍ത്തിച്ചയാളാണ്. ഷാരൂഖ് കഠിനാധ്വാനിയാണ്. അദ്ദേഹത്തിന്റെ സമര്‍പ്പണത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്.

ബിക്കിനി വേഷം ലഭിച്ചതില്‍ സന്തോഷമുണ്ട്. ബിക്കിനി ധരിക്കാന്‍ പറ്റിയ പെര്‍ഫെക്ട് ശരീരം തനിക്കുണ്ടെന്നുള്ള വിശ്വാസം ഉണ്ടായിരുന്നില്ല. ഫിറ്റ്‌നെസ് തനിക്കുണ്ടെന്ന് കരുതിയതിനാലായിരിക്കും അവര്‍ ആ അവസരം തന്നത്. എന്റെ ബിക്കിനി ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ ജനങ്ങള്‍ അത് ഇഷ്ടപ്പെട്ടു. ചിത്രങ്ങള്‍ കണ്ട് നല്ലതാണെന്നു കത്രീന കൈഫ് പറയുകയുണ്ടായി. കത്രീനയ്ക്കു വരെ ഇഷ്ടപ്പെട്ട കാര്യത്തില്‍ പിന്നെ താന്‍ എന്തിനാണ് സങ്കടപ്പെടുന്നത്.

ഇതുവരെ ചെയ്ത റോളുകള്‍ എല്ലാം വിജയിച്ചതില്‍ സന്തോഷമുണ്ട്. ഇത് എനിക്ക് സമ്മര്‍ദം വര്‍ധിപ്പിക്കുന്നുണ്ട്. പ്രതീക്ഷയോടെ വരുന്ന പ്രേക്ഷകരെ സന്തോഷിപ്പിക്കാന്‍ കഴിയണം. അല്ലെങ്കില്‍ അതു തനിക്കു ദോഷമാകും. നമ്മള്‍ ഇവിടെ ജീവിക്കുന്നത് നമുക്കു മാത്രമാണെന്ന ചിന്ത എനിക്കില്ല. അതുകൊണ്ടാണ് മൃഗസ്‌നേഹപരമായും പെണ്‍കുട്ടികളുടെ സംരക്ഷണത്തിനുമുള്ള ശ്രമങ്ങളില്‍ വ്യാപൃതയാകുന്നത്. – ആലിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News