കൊച്ചി: സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം തന്റെ ബന്ധുവാണെന്ന് നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതി ഇസ്മയില്‍. സ്വര്‍ണക്കടത്തിലെ നിര്‍ണായക വിവരങ്ങളും കസ്റ്റംസിനോട് ഇസ്മയില്‍ വെളിപ്പെടുത്തി. പൊലീസുകാര്‍ക്കുള്ള ബന്ധവും കസ്റ്റംസിന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ഡിവൈഎസ്പി, സിഐമാര്‍ ഉള്‍പ്പെടെ 12ഓളം പോലീസുദ്യോഗസ്ഥര്‍ക്ക് കേസില്‍ നേരിട്ട് ബന്ധമുള്ളതായി ഇസ്മയില്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സ്വര്‍ണ്ണം കൈമാറുന്നതിനും ഒളിവില്‍ കഴിയുമ്പോള്‍ പണം എത്തിക്കുന്നതിനും പോലീസുകാരുടെ സഹായം ലഭിച്ചുവെന്നും ഇയാള്‍ കസ്റ്റംസിനോട് സമ്മതിച്ചു.സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍ നൗഷാദിന്റെയും കേസില്‍ അറസ്റ്റിലായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ ജാബിന്‍ കെ ബഷീറിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഇസ്മയിലാണെന്ന് കസ്റ്റംസ് പറഞ്ഞു.
കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണ്ണം വില്‍പ്പന നടത്താനും ഹവാല ഇടപാടുകള്‍ക്കും നേതൃത്വം നല്‍കിയത് ഇസ്മയിലാണെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.വിവിധ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന
ഇസ്മയിലിനെ രഹസ്യമായാണ് കസ്റ്റംസ് പിടികൂടിയത്.ഇയാളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രധാന പ്രതി ഫൈസലിനു വേണ്ടി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.