കോമണ്‍വെല്‍ത്ത് അഴിമതി; ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കും സ്വേക പവര്‍ ടെക്കി എംഡിക്കും തടവ് ശിക്ഷ

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തിപ്പ് അഴിമതിയില്‍ അഞ്ചു പേര്‍ക്ക് തടവുശിക്ഷ. ദില്ലി സിബിഐ കോടതിയുടെതായിരുന്നു വിധി. ഗെയിംസിനായി വൈദ്യുത വഴിവിളക്ക് നവീകരണത്തില്‍ അഴിമതി നടത്തിയെന്ന കേസിലാണ് വിധി. കേസിലെ പ്രതികളായ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് നാലുവര്‍ഷവും സ്വകാര്യ കമ്പനിയായ സ്വേക പവര്‍ ടെക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ക്ക് ആറു വര്‍ഷവുമാണ് തടവ്.

വഴിവിളക്ക് നവീകരണവുമായി ബന്ധപ്പെട്ട് 1.42 കോടിരൂപയുടെ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിന്‍ നേരിടേണ്ടി വന്നതെന്ന് കുറപത്രത്തില്‍ പറയുന്നു. ഫിലിപ്‌സ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായ മെഹുല്‍ കാര്‍നികിനെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാളെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് ആദ്യവിധിയാണ് ഇന്ന് പുറത്തുവന്നത്. കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പത്തു കേസുകളില്‍ ഒന്നാണ് വഴിവിളക്ക് നവീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News