മമ്മൂട്ടി വീണ്ടും മൂന്നു വ്യത്യസ്ത വേഷത്തില്‍ എത്തുന്നു

നവാഗതസംവിധായകന്‍ സജിയുടെ ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും മൂന്നു വ്യത്യസ്ത വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രരംഭഘട്ട ചര്‍ച്ചകള്‍ പുരോഗമച്ചുകൊണ്ടിരിക്കുകയാണ്. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.

ചിത്രത്തിന്റെ തിരക്കഥ ബെന്നി പി നായരമ്പലമാണ് നിര്‍വ്വഹിക്കുന്നത്. ഒരു ഗ്രമത്തിലെ വിവിധ രൂപത്തിലുള്ള മൂന്നു പേരായാണ് മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തുക. ചിത്രത്തിനായുള്ള മറ്റു അംഗങ്ങളെ ഇനിയായിരിക്കും തെരഞ്ഞെടുക്കുക.

പാലേരി മാണിക്ക്യം ഒരു പാതിരാ കൊലപാതകം എന്ന ചിത്രത്തിലാണ് മമ്മൂട്ടി മൂന്നു കഥാപാത്രങ്ങളെ ഒരേസമയം അനശ്വരമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here