വിവാഹമോചിതരായിട്ടില്ല; ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു; സംശയമുള്ളവര്‍ക്കു മറുപടി പറഞ്ഞ് സംവൃത

ആര്‍ക്കെങ്കിലും ഇനി സംശയമുണ്ടെങ്കില്‍ അതും മനസില്‍ വച്ചിരിക്കേണ്ട. സംവൃത തുറന്നു പറയുന്നു. ഞാന്‍ വിവാഹിതയായി സന്തോഷത്തോടെ ജീവിക്കുകയാണ്. ആരും ഞങ്ങള്‍ വിവാഹമോചിതരായി എന്നു കരുതേണ്ട. ഒരു പ്രമുഖ ദ്വൈവാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം വ്യക്തമാക്കിയത്.

പലരും തന്റെ വീട്ടിലും ബന്ധുക്കളോടുമൊക്കെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഞാനും ഭര്‍ത്താവ് അഖില്‍ ജയരാജും ഇപ്പോള്‍ അഞ്ചുമാസം പ്രായമായ കുട്ടിയും സന്തോഷകരമായാണ് ജീവിക്കുന്നത്. കുട്ടിയുണ്ടായതോടെ തിരക്കേറി.

തന്റെ കുടുംബജീവിതത്തില്‍ യാതൊര കുഴപ്പമുമില്ലെന്നും വിവാഹമോചനഹര്‍ജി നല്‍കാന്‍ ഒരിക്കലും ആലോചിച്ചിട്ടുപോലുമില്ലെന്നും സംവൃത പറഞ്ഞു. പ്രചാരണങ്ങള്‍ ശക്തമായതോടെ ജൂലൈ 26ന് വിശദീകരണവുമായി സംവൃത ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here