വൈല്‍ഡ് ലൈഫ് ഫോട്ടാഗ്രാഫര്‍ മത്സരം 2015 ലെ അവസാനഘട്ട മത്സര ചിത്രങ്ങള്‍ കാണാം

ലണ്ടന്‍: 52-ാമത് ലോക വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ മത്സരത്തിലെ അവസാന ഘട്ട ചിത്രങ്ങള്‍ പുറത്തുവിട്ടു. ലണ്ടനിലെ നാഷണല്‍ ഹിസ്റ്ററി മ്യൂസിയം നടത്തുന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി ഫോട്ടോഗ്രാഫര്‍മാരാണ് പങ്കെടുത്തത്.
വിവിധ ഘട്ടങ്ങളിലുള്ളവര്‍ക്കായി നടക്കുന്ന മത്സരത്തില്‍ ലക്ഷക്കണക്കിന് മത്സരാര്‍ത്ഥികാണ് പങ്കെടുത്തത്. അവസാനഘത്തിലുള്ള 10 പേരുടെ ചിത്രങ്ങളാണ് ലണ്ടന്‍ നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ചിത്രത്തില്‍ പ്രകൃതിയുടെ സ്ഥാനം അതിന്റെ ഭംഗി ഫോട്ടോഗ്രഫിയുടെ നിലവാരം എന്നിവയുടെ അടിസ്ഥാനത്തിലാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ ലൂയിസ് ബ്ല്ക്ക്‌വെല്‍, സാന്‍ട്രാ ബെര്‍ത്തോച്ചേ, സ്‌റ്റേല്ലാ ഛേ, പോള്‍ ഹാര്‍കോര്‍ട്ട് ഡേവിസ്, സെകീജി കസൂക്കോ, തോമസ് ഡി മന്‍ഗേല്‍സന്‍, കാത്തി മോറാന്‍, ഡോ. അലക്‌സാണ്ടര്‍ മുസ്താര്‍ഡ്, ഥെയ്‌റി വെസോണ്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ലോകത്തിലെ മികച്ച ഫോട്ടോഗ്രാഫര്‍മാരെ തെരഞ്ഞെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News