തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

ടെക്‌സാസ്: തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രിമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു. ഡലിയോണ്‍ അലോണ്‍സോ സ്മിത്ത് എന്ന പത്തൊമ്പതുകാരനാണ് മരിച്ചത്.

9എംഎം ഹാന്‍് ഗണ്‍ കഴുത്തില്‍ വച്ച് സെല്‍ഫിയെടുക്കുന്നതിനിടയിലായിരുന്നു അപകടം. തോക്കു ചൂണ്ടി ഫോട്ടോയ്ക്ക് പോസ്‌ചെയ്യുന്നതിനിടെ അറിയാതെ കാഞ്ചി വലിക്കുകയായിരുന്നു. സ്മിത്തിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.

തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ മരിച്ചവരുടെ പട്ടികയിലെ അവസാനിയാണ് സ്മിത്ത്. ഇതിന് മുന്‍പ് ജൂലൈ മാസമാണ് സല്‍ഫിയെടുക്കുമ്പോള്‍ വെടിയേറ്റ് ഒരു യുവാവ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News