വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിർഭയ കേസ് പ്രതികൾക്ക് മോഷണക്കേസിൽ പത്തു വർഷം തടവ്

ദില്ലി: നിർഭയ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നാല് പ്രതികൾക്ക് മോഷണകുറ്റത്തിന് പത്ത് വർഷത്തെ തടവുശിക്ഷ കൂടി വിധിച്ചു. ദില്ലി സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അതേദിവസം രാത്രി തന്നെ ഇവർ റാം ആധാർ എന്ന മരപ്പണിക്കാരനെ ആക്രമിച്ച് കൊള്ളയടിച്ചെന്നതാണ് കേസ്. പ്രതികളായ വിനയ് ശർമ, അക്ഷയ് ഥാക്കൂർ, മുകേഷ് സിംഗ്, പവൻ ഗുപ്ത എന്നിവർക്കാണ് പത്ത് വർഷത്തെ ശിക്ഷ കൂടി ലഭിച്ചിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായിരുന്ന റാം സിംഗ് എന്നയാൾ ജയിലിൽ വച്ച് ആത്മഹത്യ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel