ഐഎസ് ബന്ധം; റോ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു; മലപ്പുറത്തെ അഞ്ചോളം പേർ നിരീക്ഷണത്തിൽ

മലപ്പുറം: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് സംശയിച്ച് റോ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു. ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾക്ക് ഭീകരസംഘടനയുമായി ബന്ധമില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് വിട്ടയച്ചത്.

മലപ്പുറം തിരുനാവായ സ്വദേശിയെയാണ് ഐഎസ് ബന്ധത്തിന്റെ പേരിൽ റോ കസ്റ്റഡിയിലെടുത്തത്. അബുദാബിയിലായിരുന്ന ഇയാൾ ശനിയാഴ്ച കരിപ്പൂരിൽ വിമാനമിറങ്ങിയപ്പോഴാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ഇത്തിഹാദ് എയർവേഴ്‌സിൽ കരിപ്പൂരിലെത്തിയ ഇയാളെ റോയും ഐബിയും ചേർന്ന് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, മലപ്പുറം ജില്ലയിൽ അഞ്ചോളം പേർ ഐഎസ് ബന്ധത്തിന്റെ പേരിൽ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News