തദ്ദേശ ഭരണതെരഞ്ഞെടുപ്പ്; സർക്കാരിന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: തദ്ദേശ ഭരണതെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് നടത്താൻ ഒരു മാസം സാവകാശം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുന്നത്. സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനും സത്യവാങ്മൂലം സമർപിച്ചിരുന്നു.

സംസ്ഥാനത്ത് പുതിയ 69 പഞ്ചായത്തുകൾ രൂപീകരിച്ചത് റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് നീട്ടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഉപഹർജി സമർപ്പിച്ചത്. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ഡിസംബർ ഒന്നാം തീയ്യതി പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ അനുവദിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഇതിനു പുറമെ പഞ്ചായത്ത് വിഭജനം സംബന്ധിച്ച സിംഗിൾ ബഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലുകളും ഡിവിഷൻ ബഞ്ചിന്റെ പരിഗണനക്ക് വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News