പ്രേക്ഷകർ വാനരൻമാരല്ല; പ്രേമം മോഡൽ അനുകരിക്കുന്നതിൽ എന്താണ് തെറ്റെന്ന് സായ് പല്ലവി

സിനിമകളെ അന്ധമായി അനുകരിക്കാൻ പ്രേക്ഷകർ വാനരൻമാരല്ലെന്ന് യുവതാരം സായ്പല്ലവി. പ്രേമം സിനിമയിലെ ജോർജ്ജ് എന്ന കഥാപാത്രത്തെ അനുകരിച്ച് മലയാളി യുവാക്കൾ കറുത്ത ഷർട്ടും പാന്റ്‌സും ധരിക്കുന്നതിൽ എന്ത് തെറ്റെന്നും അതൊക്കെ ഒരു സന്തോഷമുള്ള കാര്യമല്ലേയെന്നും സായ് പല്ലവി ചോദിക്കുന്നു.

പ്രേമം തുടങ്ങിയ ന്യൂജനറേഷൻ സിനിമകൾ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്ന അഭിപ്രായങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. സിഇടി എൻജിനീയറിങ് കോളേജിലുണ്ടായ അത്യാഹിതം അറിഞ്ഞിരുന്നില്ലെന്നും അങ്ങനെ സംഭവച്ചതിൽ ദുഃഖമുണ്ടെന്നും സായ് പറഞ്ഞു.

മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് സിനിമയിൽ അഭിനയിക്കുന്നത്. സ്വയം സന്തോഷിക്കാൻ നൃത്തവും ചെയ്യുന്നു. വളരെ അവിചാരിതമായിട്ടാണ് സിനിമ രംഗത്തേക്ക് കടന്നു വന്നത്. മലരിനെ പ്രേക്ഷകർ ഇത്രമാത്രം സ്വീകരിക്കുമെന്നും എല്ലാവരുടെയും ഇഷ്ടകഥാപാത്രമാകുമെന്നും കരുതിയിരുന്നില്ലെന്നും അഭിനയത്തോടും നൃത്തത്തോടുമൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും മുഴുകാനാണ് തനിക്ക് താൽപര്യമെന്നും സായ് പല്ലവി ഒരു മലയാള മാധ്യമത്തോട് പറഞ്ഞു.

മലർ എന്ന കഥാപാത്രം ഇത്രമാത്രം ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തിൽ അടുത്ത ചിത്രത്തെ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയായിരിക്കും കാത്തിരിക്കുക. അതു കൊണ്ട് അടുത്ത ചിത്രം തെരഞ്ഞെടുക്കാൻ ഭയമുണ്ടെന്നും താരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News