തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ടു മലയാളികളെ യുഎഇയിൽ നിന്ന് നാടുകടത്തി. രണ്ടു കൊച്ചി സ്വദേശികളെയാണ് കഴിഞ്ഞ മാസം നാടുകടത്തിയത്. ഇവർ ഐഎസ് ആശയങ്ങൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇത്. ഫേസ്ബുക്കിൽ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ച് പോസ്റ്റിടുന്ന പത്തോളം പേർ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന് സംശയിച്ച് റോ കസ്റ്റഡിയിലെടുത്ത മലപ്പുറം തിരുനാവായ സ്വദേശിയെ വിട്ടയച്ചു. ചോദ്യം ചെയ്തതിൽ ഇയാൾക്ക് ഭീകരസംഘടനയുമായി ബന്ധമില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് വിട്ടയച്ചത്. അബുദാബിയിലായിരുന്ന ഇയാൾ ശനിയാഴ്ച കരിപ്പൂരിൽ വിമാനമിറങ്ങിയപ്പോഴാണ് പിടികൂടിയത്. മലപ്പുറം ജില്ലയിൽ അഞ്ചോളം പേർ ഐഎസ് ബന്ധത്തിന്റെ പേരിൽ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post