36കാരിയായ മഞ്ജു 20കാരിയാകുന്നു; 10 കിലോ തൂക്കം കുറച്ചു

ഫിലിപ്‌സ് ആൻഡ് മങ്കി പെൻ എന്ന ചിത്രത്തിന് ശേഷം റോജിൻ തോമസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മഞ്ജുവാര്യർ എത്തുന്നത് 20കാരിയുടെ വേഷത്തിൽ. ജോ ആൻഡ് ദ ബോയ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊടൈക്കനാലിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ജോ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി മഞ്ജു പത്തു കിലോഗ്രാം വരെ ഭാരം കുറച്ചുവെന്നാണ് ചലച്ചിത്രലോകത്ത് നിന്നുള്ള റിപ്പോർട്ടുകൾ.

ബാലതാരം സനൂപ് സന്തോഷാണ് മഞ്ജുവിനൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ലാലു അലക്‌സ്, പേളി മാനി എന്നിവരാണ് മറ്റു താരങ്ങൾ. 25 ദിവസം കൊടൈക്കനാലിലും അഞ്ചു ദിവസം ലഡാക്കിലും ഷൂട്ടിംഗ് ഉണ്ടാവും.

ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം മഞ്ജു അഭിനയിക്കുന്ന നാലാമത്തെ സിനിമയാണിത്. മഞ്ജുവും റിമ കല്ലിങ്കലും പ്രധാന വേഷത്തിൽ എത്തുന്ന റാണി പദ്മിനി ഒക്ടോബർ 23ന് പ്രദർശനത്തിന് എത്തും. രാജേഷ് പിള്ളയുടെ സൈക്കോ ത്രില്ലർ ചിത്രം, ജി. മാർത്താണ്ഡന്റെ പാവാട എന്നിവയാണ് മഞ്ജുവിന്റെ അടുത്തചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News